തിരുവനന്തപുരം : ലെൻസ് ഫെഡിന്റെ പ്രവർത്തനങ്ങൾ മാതൃക പരം ആകണം എന്നും, പ്രകൃതി, പരിസ്ഥിതി സംരക്ഷണം മുൻനിർത്തി മാത്രമേ ലെൻസ് ഫെഡിലെ പ്രവർത്തകർ പ്രവർത്തിക്കാവൂ എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പ്രശാന്ത് ഹോട്ടലിൽ ലെൻസ് ഫെഡിന്റെ പത്താം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതേ രീതിയിൽ പോകുകയാണെങ്കിൽ കുടിവെള്ളത്തിന് പോലും പെട്രോളിന് നൽകുന്ന വില നൽകേണ്ടി വരുന്ന കാലഘട്ടം വരും എന്ന് അദ്ദേഹംചൂണ്ടിക്കാട്ടി. ലെൻസ് ഫെഡ് ഭാരവാഹികൾ തുടർന്ന് നടന്ന സമ്മേളനത്തിൽ പ്രസംഗിച്ചു.