ഹരിയാന : സ്വന്തം മക്കള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. റോഹ്തക് ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്.കാബൂള്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സുനില്‍ കുമാര്‍ ആണ് തന്റെ 4 മക്കള്‍ക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്.വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് സുനില്‍ കുമാര്‍ തന്റെ വീട്ടില്‍ വെച്ച് നാല് മക്കള്‍ക്കും വിഷം നല്‍കിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ 10ഉം 7ഉം വയസ്സുള്ള രണ്ട് സഹോദരിമാരും അവരുടെ ഒരു വയസ്സുള്ള സഹോദരനും ചികിത്സയിലിരിക്കെ മരിച്ചു.എട്ട് വയസ്സുകാരിയാമകള്‍ റോഹ്തക്കിലെ പിജിഐഎംഎസില്‍ ഐസിയുവില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.
ന്തിനാണ് മക്കള്‍ക്ക് വിഷം കൊടുത്തതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.