കൊച്ചി : കളമശ്ശേരി സ്‌ഫോടനത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍ (26) മരിച്ചു. സ്‌ഫോടനത്തില്‍ പ്രവീണിന്റെ അമ്മയും സഹോദരിയും നേരത്തേ മരിച്ചിരുന്നു.പ്രവീണിന്റെ സഹോദരി ലിബിന (12) സംഭവദിവസവും മാതാവ് സാലി (46) ശനിയാഴ്ചയും മരിച്ചിരുന്നു. സഹോദരൻ രാഹുലിനും സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നെങ്കിലും ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.ഒക്ടോബര്‍ 29ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെൻഷൻ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെൻഷൻ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്.സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. അതിനിടെ, പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് കോടതിയിൽ ഹാജരാക്കി.