തിരുവനന്തപുരം : എഴുത്തുകാരനും സാംസ്കാരിയ പ്രവർത്തകനുമായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ ഓർമ്മയ്ക്കായി പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സമഗ്ര സംഭാവന പുരസ്കാരത്തിൽ നാമനിർദേശവും കഥ, കവിത, നോവൽ പുരസ്കാരത്തിന് കൃതികളും ക്ഷണിച്ചു . രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പുരസ്കാരം നൽകുന്നത്. 35 വയസിൽ താഴെയുള്ളവർക്കാണ് സാഹിത്യ പുരസ്കാരം, ഡിസംബർ 15 ന് മുമ്പ് നാമനിർദ്ദേശവും കൃതികളും സെക്രട്ടറി , പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് , ടി.സി. 30/ 1 14, ബാങ്ക് റോഡ്, ആനയറ പി.ഒ, തിരുവനന്തപുരം 695029 എന്ന വിലാസത്തിൽ ലഭിക്കണം. മൊബൈൽ 94972726 22