ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ ചികിത്സ തേടി.തൊണ്ടയിലെ അണുബാധയെത്തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഏറെനാളുകളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍ തിരിച്ചെത്തുമെന്നും ഡി.എം.ഡി.കെ. പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചു.കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തവിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്.