കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം ആലംകോട് സ്വദേശിഅയ്യൂബ് ഖാൻ എന്നയാളെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ ഈ മാസം പതിമൂന്നാം തിയതി രാത്രിയോടുകൂടി ഏറ്റുമാനൂര്‍ കെഎസ്‌ആര്‍ടിസി ബസ്റ്റാൻഡിന് സമീപം പ്രവര്‍ത്തിക്കുന്ന പെറ്റ്സ് ഷോപ്പിന്റെ ഷട്ടര്‍ കുത്തി തുറന്ന് അകത്ത് കയറി മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപയും, അവിടെയുണ്ടായിരുന്ന നാലു നായ്ക്കുട്ടികളെയും മോഷ്ട്ടിക്കുകയായിരുന്നു.