ഇന്നസെന്റിനും വിദ്യാധരൻ മാസ്റ്റർക്കും പ്രേം നസീർ പുരസ്ക്കാരം

തൃശൂർ:- മലയാള സിനിമയിലെ നിത്യവസന്തം പ്രേം നസീറിന്റെ 34-ാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതി തൃശൂർ ചാപ്റ്റർ പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം നടൻ ഇന്നസെന്റിനും, സംഗീത ശ്രേഷ്ഠ പുരസ്ക്കാരം വിദ്യാധരൻ മാസ്റ്റർക്കും സമർപ്പിക്കുന്നു. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും ഫെബ്രുവരി 19 ഞായറാഴ്ച ഉച്ചക്ക് 2.30 ന തൃശൂർ വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.ആർ. ബിന്ദു സമർപ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് കെ.കെ. സത്യൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേയർ എം. കെ.വർഗ്ഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർ റെജി ജോയ്, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ്, സി.പി.ഐ. ജില്ല സെക്രട്ടറി കെ.കെ. വൽസരാജ്, ഡി.സി.സി. പ്രസിഡണ്ട് ജോസ് വെളളൂർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മുഹമദ് റഷീദ്, ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ.കെ. അനീഷ് കുമാർ, വ്യാപാരി വ്യവസായി ജില്ല സെക്രട്ടറി മിൽട്ടൺ തുടങ്ങിയവരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കും. തുടർന്ന് ഗാനമേളയും മറ്റ് കലാവിരുന്നും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി സത്താർ ആദൂർ , പി.ആർ. ഒ. നൗഷാദ് പാട്ടുകുളങ്ങര എന്നിവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 1 =