(അജിത് കുമാർ. ഡി )
തിരുവനന്തപുരം : തലസ്ഥാനത്തെ ഏറ്റവും വലുതും, ട്രാവലിങ് പോയിന്റും, ദിനം പ്രതി അൻപതിലേറെ ട്രെയിയിനുകൾ വന്നു പോകുന്ന തമ്പാനൂർ റെയിൽവേ സ്റ്റേഷനും, ട്രെയിൻ യാർഡിന്റെയും സുരക്ഷ വെറും കടലാസ്സിൽ മാത്രമാണോ എന്നുള്ള സംശയം ഇത്തരം ദൃശ്യങ്ങൾ കാണുമ്പോൾ ഏവർക്കും ആശങ്ക ഉയർത്തുന്ന ഒന്ന് മാത്രം ആണ്. റെയിൽവേ സുരക്ഷ റെയിൽവേ പ്രൊട്ടക്ഷൻ ഗ്രൂപ്പിനും, സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനും, റെയിൽവേ സ്റ്റേഷനുള്ളിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനും ആണ്. ദൃശ്യങ്ങളിൽ കാണുന്നത് പാർതാസ് -കൃപ റോഡിൽ ഉള്ള റെയിൽവേ യാർഡ് ആണ്. ട്രെയിനുകൾ ദീർഘ ദൂര ഓട്ടം കഴിഞ്ഞതിനു ശേഷം എഞ്ചിനും, ബോഗികളും കൊണ്ടിടുന്ന സ്ഥലം. ഈ പ്രദേശം എപ്പോഴും ചുറ്റും മതിൽ കൊണ്ട് സംരക്ഷണം തീർക്കേണ്ടിടമാണ്. പുറമെ നിന്ന് ആർക്കും ഒതുക്കി യാർഡിൽ ഇട്ടിരിക്കുന്ന ട്രെയിൻ ബോഗികളിൽ കയറിക്കൂടി ട്രെയിൻ സുരക്ഷിതത്വത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ പറ്റാത്ത സംവിധാനം ആണ് സുരക്ഷയുടെ ഭാഗമായി കൊടുക്കേണ്ടത്. എന്നാൽ ഇവിടെ സുരക്ഷഎന്നത് വെറും കടലാസ്സിൽ മാത്രം ആയിരിക്കുന്നു. മതിലിൽ മുൻപ് സ്റ്റാപിച്ചിരുന്ന ഇരുമ്പ് ഗേറ്റ് കാണാനില്ല. ആ ഭാഗത്തു ആർക്കും നിഷ് പ്രയാസം ചാടി കടക്കാവുന്ന തരത്തിൽ ഒരു ഇരുമ്പ് കഷ്ണം ചാരി വച്ചിരിക്കുന്നു. പാട്ടപ്പകൽ പോലും ആരും ശ്രദ്ധിക്കാത്ത ഈ റോഡിൽ റെയിൽവേ ബോഗിക്കുള്ളിൽ കയറിക്കൂടി എന്തും ചെയ്യാവുന്ന അവസ്ഥ. ഏതാനും വർഷങ്ങൾക്കു മുൻപ് ഇതേ രീതിയിൽ ഒതുക്കി ഇട്ടിരുന്ന റെയിൽവേ ബോഗിക്ക് ഉച്ചക്ക് തീ പിടിക്കുകയും ബോഗി പൂർണ്ണമായും കത്തി നശിച്ച സംഭവവും ഇതേ സ്ഥലത്ത് തന്നെ ഉണ്ടായിട്ടുള്ളതാണ്. അന്നത്തെ സംഭവത്തിന് ശേഷം ഈ ഭാഗം ഇരുമ്പ് ഗേറ്റ് കൊണ്ട് അടച്ചു ഭദ്രവസ് ആക്കി യിരുന്നു. പുറമെ നിന്നും ആർക്കും ചാടിക്കടക്കാൻ കഴിയാത്തവിധം മതിൽ ഉയർത്തിയിരുന്നു. എന്നാൽ ഇന്നാകട്ടെ അവിടുത്തെ ഇരുമ്പ് ഗേറ്റ് ഇളക്കി മാറിയിരിക്കുന്നു. ആർക്കും ഏതു സമയത്തും റെയിൽവേ യാർഡിലും, ഒതുക്കി ഇട്ടിരിക്കുന്ന ബോഗിക്കുള്ളിലും കയറി അസാൻ മാർഗിക പ്രവർത്തികളിൽ ഏർപ്പെട്ടാൽ പോലും ആരും അറിയില്ല. എത്രയും വേഗം റെയിൽവേയുടെ സുരക്ഷിതത്വവും മാനിച്ചു ഈ ഭാഗം അടച്ചു സുരക്ഷിത മാക്കേണ്ട നടപടികൾ കൈക്കൊള്ളേണ്ടതാണ്.