തിരുവനന്തപുരം: തലസ്ഥാനത്ത് പത്തൊമ്പതുകാരനെ വെട്ടിക്കൊന്ന കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരിമഠം കോളനിയില്‍ അലിയാര്‍, അജിത ദമ്പതികളുടെ മകന്‍ അര്‍ഷാദ്(19) കൊല്ലപ്പെട്ട കേസില്‍ കരിമഠം കോളനി നിവാസി ധനുഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ രണ്ട് സഹോദരങ്ങള്‍ ഒളിവിലാണെന്നും നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും ധനുഷിനെ ചോദ്യം ചെയ്തു വരുകയാണെന്നും പോലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം കോളനിയിലെത്തിയ സംഘം അര്‍ഷാദുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൈവശം കരുതിയിരുന്ന ആയുധമെടുത്ത് അര്‍ഷാദിനെ കുത്തുകയായിരുന്നു.