കുന്നംകുളം: പുല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ആവശ്യക്കാര്‍ക്ക് സ്കൂട്ടറില്‍ മദ്യം എത്തിച്ചിരുന്നയാളെ എക്സൈസ് സംഘം സാഹസികമായി പിടികൂടി.പെങ്ങാമുക്ക് മേനോത്ത് വീട്ടില്‍ സുരേഷിനെയാണ് (പച്ചക്കാജ-47) അറസ്റ്റ് ചെയ്തത്. അനധികൃത മദ്യവില്‍പനക്കായി പുല്ലുകള്‍ക്കിടയിലൊളിപ്പിച്ച ഏഴ് കുപ്പി മദ്യം കണ്ടെടുത്തു. സ്ഥിരം ഇടപാടുകാര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യ കോഡ് പറഞ്ഞ് പണം ഗൂഗ്ള്‍ പേ വഴി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇയാള്‍ സ്കൂട്ടറില്‍ പറഞ്ഞ സ്ഥലത്ത് മദ്യം എത്തിച്ചു കൊടുത്തിരുന്നത്. ഒരോ ദിവസം മദ്യം സൂക്ഷിക്കുന്നതിനായി വേറെ വേറെ ആളൊഴിഞ്ഞ പുല്ലു നിറഞ്ഞു നില്‍ക്കുന്ന പറമ്പുകള്‍ തെരഞ്ഞെടുത്തിരുന്നു. ഇടപാടുകാരെ തെരഞ്ഞെടുക്കുന്നതും അതീവ ശ്രദ്ധയോടെയായിരുന്നു. 80 ലിറ്റര്‍ മദ്യം വരെ ഒരു ദിവസം ഈ രീതിയില്‍ വില്‍പനനടത്തിയിരുന്നതായി പ്രതി മൊഴി നല്‍കി.