വിഴിഞ്ഞം: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.നെല്ലിമൂട് കഴിവൂര്‍ വേങ്ങനിന്ന വടക്കരിക് ഹൗസില്‍ ശിവപ്രസാദ് (38) ആണ് അറസ്റ്റിലായത്. ആസ്ട്രേലിയ, ജര്‍മനി എന്നിവിടങ്ങളിലേക്ക് വിസ നല്‍കാമെന്നറിയിച്ച ശിവപ്രസാദ് അടിമലത്തുറ സ്വദേശികളായ ജാക്സണ്‍, ജെയ്സണ്‍, സില്‍വസ്റ്റര്‍, പൊഴിയൂര്‍ സ്വദേശി ബ്രിജോയ് എന്നിവരില്‍ നിന്നായി പതിമൂന്നരലക്ഷം കൈക്കലാക്കിയതായാണ് പരാതി.പണം നല്‍കിയവര്‍ക്ക് വിസ കിട്ടാതെ വന്നതോടെയാണ് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്.