കല്ലറ ഭരതന്നൂരില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലറ ഭരതന്നൂരില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം. ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ വെച്ചാണ് സംഭവം.ആക്രമണത്തില്‍ ഭരതന്നൂര്‍ അംബേദ്കര്‍ കോളനി സ്വദേശികളായ മുകേഷ് ലാല്‍, രാജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.സ്ഥലത്ത് സംഘര്‍ഷം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയപ്പോഴായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മുകേഷ് ലാലും രാജേഷും പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇരുവരേയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അജയകുമാറിനും സി പി ഒ ജുറൈദിനുമാണ് മര്‍ദനമേറ്റത്.പോലീസുകാരുടെ യൂണിഫോം പ്രതികള്‍ വലിച്ചുകീറി. മുകേഷ് ലാലും രാജേഷും പോക്സോ കേസിലും അടിപിടിക്കേസിലും പ്രതികളാണ്.ണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസമുണ്ടാക്കല്‍, പൊതു സ്ഥലത്ത് അടിപിടി തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × 2 =