സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ 3 ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ സാധ്യത നിലനില്‍ക്കുന്നത്. 10 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.അതേസമയം തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഇടുക്കി – നെടുങ്കണ്ടം കല്ലാര്‍ ഡാം തുറന്നു.