തിരുവനന്തപുരം : മെഡിക്കൽ ടൂറിസത്തിന്റെ വളർച്ച നേടിയതിനു പിന്നിൽ ആയുഷ് പ്രധാന പങ്കു വഹിച്ചു എന്ന് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്. മസ്കറ്റ് ഹോട്ടലിൽ നാഷണൽ ആയുഷ് മിഷൻ കേരള യുടെ ആഭിമുഖ്യത്തിൽ നടത്തിയ മീഡിയ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിമാന ത്താവളങ്ങൾ കേന്ദ്രീകരിച്ചു ആയുഷ് പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ വേണ്ടി ശ്രമിക്കും. ഡോക്ടർ പി ആർ സജി ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഡോക്ടർ കെ എസ് പ്രീയ, ഡോക്ടർ ടി ഡി ശ്രീകുമാർ, ഡോക്ടർ ജയ വി ദേവ്, മാധ്യമ പ്രവർത്തകർ ആയ ആർ കിരൺ ബാബു, കെ എ ബീന, എം ബി സന്തോഷ് തുടങ്ങിയ പ്രമുഖർ സെമിനാറിൽ പങ്കെടുത്തു.