അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്. രണ്ടു മണിക്ക് ഔദ്യോഗിക ബഹുമതിയോടെ പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനിലാണ് ഖബറടക്കം.12.30 മുതല്‍ 1.30 വരെ പത്തനംതിട്ട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം.
സംസ്ഥാന സര്‍ക്കാരിന് വേണ്ടിയും മുഖ്യമന്ത്രിക്ക് വേണ്ടിയും ജില്ലാ കളക്ടര്‍ റീത്ത് സമര്‍പ്പിക്കും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതി നല്‍കും. കഴിഞ്ഞ ദിവസമായിരുന്നു വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഫാത്തിമ ബീവി അന്തരിച്ചത്.