മുതിർന്നവരോട് ആദരവ് കാണിക്കുന്നതും, കുഞ്ഞുങ്ങളോട് കാരുണ്യം കാണിക്കുന്നതും ഉത്തമ സമൂഹത്തിന്റെ മാത്രകയാണെന്ന് ഡോ. എം. പി അബ്ദുസമദ് സമദാനി എം. പി.
പുതുപ്പറമ്പ് ശിഹാബ് തങ്ങൾ സൗധം ഉത്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തലമുറ സംഗമവും, പ്രവാസി മീറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ അനുഭവ സമ്പത്തുള്ള കാരണവന്മാരേയും, ജീവിതത്തിന്റെ നല്ലകാലം വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയ പ്രവാസികളേയും ഒരുമിച്ച് ആദരിക്കുന്ന ചടങ്ങ് തികച്ചും പ്രതീകാത്മകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ. ടി മുഹമ്മദ് ബഷീർ എംപി, പി. കെ അബ്ദുറബ്ബ്, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ, മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഹനീഫ പുതുപ്പറമ്പ് എന്നിവർ പ്രസംഗിച്ചു. കുന്നത്ത് കുഞ്ഞിമുഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ഓ. ടി സമദ് സ്വാഗതവും എം ടി അബ്ദുമാൻ നന്ദിയും പറഞ്ഞു. ശിഹാബ് തങ്ങൾ സൗധം നിർമ്മാണത്തിന് സ്ത്യുതർഹമായ സേവനം നൽകിയവരെ ചടങ്ങിൽ ആദരിച്ചു.