ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞ സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും

താമരശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞ സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും.താമരശ്ശേരി ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ രാവിലെ 10.30നാണ് സംസ്കാരം. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30 ഓടെയാണ് കൊച്ചിയില്‍ നിന്ന് മൃതദേഹം താമരശ്ശേരിയില്‍ എത്തിച്ചത്.
സാറ പഠിച്ച അല്‍ഫോൻസ ഹയര്‍ സെക്കൻഡറി സ്കൂളിലും വീട്ടിലും പൊതുദര്‍ശനമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് എത്തി സാറയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കോരങ്ങാട് സ്വദേശികളായ തോമസ് – കൊച്ചുറാണി ദമ്പതികളുടെ മകളാണ് സാറ തോമസ്.കുസാറ്റ് വിസിക്കെതിരെ സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ കളമശ്ശേരി പൊലീസില്‍ പരാതിനല്‍കിയിരുന്നു. വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആവശ്യം. വിസിയും സംഘാടകരുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതിയില്‍ പറയുന്നു.
കുസാറ്റിലെ അപകടത്തിന് പിന്നാലെ പരിപാടി നടന്ന ഓഡിറ്റോറിയത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അശാസ്ത്രീയമായ ഓഡിറ്റോറിയത്തിന്റെ ഘടനാരീതി അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപിച്ചു എന്നാണ് ആരോപണം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

9 + ten =