മസ്ക്കറ്റ് :- തിരുവനന്തപുരത്ത് 16 വർഷമായി പ്രവർത്തിച്ചു വരുന്ന പ്രേം നസീർ സുഹൃത് സമിതിയുടെ മസ്ക്കറ്റ് ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. ഇന്നലെ ഇബ്രി റോയൽ വിസ്ത കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സമിതി മസ്ക്കറ്റ് ചാപ്റ്റർ
പ്രസിഡണ്ട് ഷഹീർ അഞ്ചൽ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. സമിതിയുടെ ലോഗോ പ്രകാശനം ലേബർ ഡിപ്പാർട്ട്മെന്റിലെ ഉയർന്ന മേധാവി മാനാ ബിൻ ഈ ദ് അൽ ഹോസ്നി സമിതി ചെയർമാനായ അബാ ബിൽ റാഫിക്ക് സമർപ്പിച്ച് പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷനായി . സമിതി ആർട്സ് കൺവീനർ ജമാൽ ഹസൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽകുമാർ, കേരളൻ കെ.പി.എ.പി ഇ എം.ഷബീർ , അൻ സാർ , കൃഷ് ന്ന മുരളീധർ , വിനോദ് കുമാർ , റാഷിദ് ഉമർ , മുഹമ്മദ് കാജ എന്നിവർ സംബന്ധിച്ചു. തുടർന് ഗാന സന്ധ്യയും ഉണ്ടായിരുന്നു.