കൊല്ലം : ഒടുവില്‍ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്തയെത്തി. കൊല്ലം ഓയൂരില്‍ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറയെ കണ്ടെത്തി.കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലിസ് ഏറ്റെടുത്തു. ഈസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടു പോയിരിക്കുകയാണ് കുട്ടിയെ. 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ഓയൂര്‍ അമ്പലംകുന്ന് സിദ്ധാര്‍ഥ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും മരുതമണ്‍പള്ളി കോഴിക്കോട് റെജി ഭവനില്‍ റെജി ജോണ്‍ സിജി ദമ്ബതികളുടെ മകളുമായ അബിഗേല്‍ സാറാ മറിയ (മിയ ആറ്) യെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20ന് കാറിലെത്തിയ സ്ത്രീ ഉള്‍പ്പെട്ട നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്പതു വയസ്സുകാരനായ സഹോദരന്‍യോനാഥന്‍ രക്ഷപ്പെട്ടു.മിയ സഹോദരന്‍ യോനാഥനൊപ്പം സ്‌കൂള്‍വിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. ഓയൂര്‍ പൂയപ്പള്ളി മരുതമണ്‍ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറില്‍ കാത്തുനിന്നവര്‍ ഇരുവരെയും ബലമായി പിടിച്ച് കാറില്‍ കയറ്റി
കാറിന്റെ വാതില്‍ അടക്കുന്നതിനിടെ യോനാഥന്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, കുട്ടിയുടെ ഇരുകാലിലും മുറിവേറ്റിട്ടുണ്ട്. അമ്മക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പര്‍ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്. രക്ഷപ്പെട്ട കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ഓടിയെത്തി. കുട്ടിയുടെ മാതാപിതാക്കള്‍ നഴ്‌സ് ദമ്പതികളാണ്.