തിരുവനന്തപുരം : ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കരയോഗം ആറ്റുകാൽ അംബാ ആ ഡിറ്റോറിയത്തിൽ 26ന് കുടുംബ സംഗമം നടത്തി.എൻ എസ് എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ ഭദ്ര ദീപം തെളിയിച്ചു സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.കരയോഗം പ്രസിഡന്റ് അധ്യക്ഷൻ ആയിരുന്നു.കരയോഗം സെക്രട്ടറി സ്വാഗതം ആശംസിച്ചു.തുടർന്ന് എം സംഗീത് കുമാർ,താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കാർത്തികേയൻ നായർ,വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ നായർ,വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, ആറ്റുകാൽ ഭഗവതി ട്രസ്റ്റ് ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു.