തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തി പ്രാപിക്കുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുന്നുണ്ടെങ്കിലും, ഇന്ന് ഒരു ജില്ലകള്‍ക്കും പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതേസമയം, നാളെ മുതല്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്.