ശീതകാല കളക്ഷനുകളുമായി പ്ലാറ്റിനം ലവ് ബാന്‍ഡ്

തിരുവനന്തപുരം: പിജിഐയുടെ പ്ലാറ്റിനം ലവ് ബാന്‍ഡ്‌സ് ശീതകാല വിവാഹങ്ങള്‍ക്ക് അനുയോജ്യമായ ഒരു എക്‌സ്‌ക്ലൂസീവ് ശേഖരം അവതരിപ്പിക്കുന്നു. ഇമ്പെര്‍ഫക്റ്റിലി പെര്‍ഫെക്റ്റ്, ആങ്കേര്‍ഡ് ഇന്‍ സ്‌ട്രെംഗ്ത്, എംബ്രേസ് ഓഫ് പ്യൂരിറ്റി എന്നിങ്ങനെ മൂന്നു ശേഖരങ്ങളാണ് ഈ ശീതകാലത്ത് പ്രണയ ജോഡികള്‍ക്കായി പ്ലാറ്റിനം ലവ് ബാന്‍ഡ്‌സ് പുറത്തിറക്കുന്നത്. അസമമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇമ്പെര്‍ഫക്റ്റിലി പെര്‍ഫെക്റ്റ് പ്ലാറ്റിനം ലവ് ബാന്‍ഡുകള്‍ പ്ലാറ്റിനം ആഭരണത്തില്‍ വജ്രങ്ങള്‍ യോജിപ്പിച്ചവയാണ്. ആങ്കേര്‍ഡ് ഇന്‍ സ്‌ട്രെങ്ത് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ശക്തമായ പ്രണയങ്ങള്‍ക്ക് മുഖഭാവം പകരുന്ന ഈ പ്ലാറ്റിനം ആഭരണങ്ങള്‍ സൂര്യകിരണങ്ങളുടെ വിസ്‌ഫോടനംപോലെ തിളങ്ങുന്ന കേന്ദ്രം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എംബ്രേസ് ഓഫ് പ്യൂരിറ്റി എന്ന പ്രണയ ബാന്‍ഡുകള്‍ കാലികമായ രൂപകല്‍പനയില്‍ പ്രായഭേദമന്യേ ഗ്രീക്ക് രൂപങ്ങള്‍ സമന്വയിപ്പിക്കുന്നു. 95 ശതമാനം ശുദ്ധമായ പ്ലാറ്റിനത്തില്‍ നിര്‍മ്മിച്ച ഈ ആഭരണ കളക്ഷനുകള്‍ ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി റീട്ടെയില്‍ സ്റ്റോറുകളില്‍ ഉടനീളം ലഭ്യമാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seven + eighteen =