കാഞ്ഞിരപ്പള്ളി: കാറിന് മുകളിലേക്ക് തടിലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികനെ അത്ഭുതകരമായി രക്ഷപെടുത്തി.തകര്‍ന്ന കാറിനുള്ളില്‍ ഒരു മണിക്കൂറിലധികം കുടുങ്ങിക്കിടന്ന യാത്രികനെയാണ് രക്ഷപെടുത്തിയത്.കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ ബുധനാഴ്ച രാത്രി7.30ഓടെയാണ് അപകടം. തടിലോറിയ്‌ക്കടിയില്‍ അകപ്പെട്ട കാഞ്ഞിരപ്പള്ളി കൊല്ലപുരയിടത്തില്‍ നജീബാണ് പരിക്കുകളോടെരക്ഷപെട്ടത്. നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്‌ക്ക് തടി ലോറി ചരിഞ്ഞതോടെ കാര്‍ മുഴുവനായി ലോറിയുടെ അടിയില്‍പെട്ടു.അഗ്‌നിരക്ഷാ സേനയെത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.തുടര്‍ന്ന് കയര്‍പൊട്ടിച്ച് തടികള്‍ എടുത്ത് മാറ്റി ലോറി ഉയര്‍ത്തിയാണ് കാറിന് മുകളില്‍ ഉണ്ടായിരുന്ന തടികള്‍ എടുത്ത് മാറ്റിയത്.