കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥൻ മകള്‍ ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഡീസല്‍ ഒഴിച്ച്‌ തീയിട്ടു

വിഴിഞ്ഞം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥൻ മകള്‍ ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഡീസല്‍ ഒഴിച്ച്‌ തീയിട്ടു. ഭാര്യയും മകളും അപകടം കൂടാതെ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.പ്രതിയെ വിഴിഞ്ഞം പോലീസ് പിന്തുടര്‍ന്ന് പിടികൂടി. മുല്ലൂര്‍ തലക്കോട് കൃഷ്ണാലയത്തില്‍ രാധാകൃഷ്ണൻ (50) നാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുറച്ചു ദിവസമായി ഭാര്യയും മകളുമായി തര്‍ക്കത്തില്‍ അകന്ന് കഴിയുന്ന രാധാകൃഷ്ണനെ വീട്ടില്‍ എത്തുന്നത് വിലക്കി ഭാര‍്യ കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയിരുന്നു. ഇത് ലംഘിച്ച രാധാകൃഷ്ണൻ ഇക്കഴിഞ്ഞ 24നും വീട്ടിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. പരാതിയെ തുടര്‍ന്ന് വിഴിഞ്ഞം പോലീസ് കേസെടുത്തെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ ഉച്ചക്ക് ഇയാള്‍ വീണ്ടുമെത്തി ആക്രമണം നടത്തിയത് .മകള്‍ ഉറങ്ങിക്കിടന്ന മുറിയുടെ ജനാല ചില്ലുകള്‍ തകര്‍ത്ത ശേഷം കൈയ്യില്‍ കരുതിയിരുന്ന ഡീസല്‍ മുറിക്കുള്ളിലേക്ക് ഒഴിച്ച്‌ തീ കത്തിക്കുകയായിരുന്നു. എന്നാല്‍ തീ ആളിപടരുന്നത് കണ്ട് മകള്‍ ഓടി പുറത്തിറങ്ങി രക്ഷപ്പെട്ടു. കട്ടിലും മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളുമെല്ലാം പൂര്‍ണമായി അഗ്നിക്കിരയായി. തൊട്ടടുത്ത മുറിയിയിലും ഡീസല്‍ ഒഴിച്ച്‌ വസ്ത്ര ങ്ങള്‍ ഉള്‍പ്പെടെ കത്തിച്ചശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − six =