തിരുവനന്തപുരം : ഹിന്ദു സേവാ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ഡിസംബർ 10ന് രാവിലെ 9മണി മുതൽ 12വരെ തിരുവനന്തപുരം ജില്ലാ വോളന്റിയർ മീറ്റിംഗ് നടക്കും. കാട്ടാക്കട ആർ കെ എൻ ആ ഡിറ്റോറിയത്തിൽ ആണ് പരിപാടി. ഹിന്ദു സേവ കേന്ദ്രം സ്ഥാപകൻ അഡ്വക്കേറ്റ് പ്രതീഷ് വിശ്വനാഥ്, അഡ്വക്കേറ്റ് കൃഷ്ണ രാജ്, സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് സംഘടന ജില്ലാ പ്രസിഡന്റ് സുധീർ, ജില്ലാ സെക്രട്ടറി ശ്രീധർ ജി എന്നിവർ അറിയിച്ചു.