വലിയശാല കാന്തള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാ ഭാഗവതസപ്തഹത്തോട് അനുബന്ധിച്ചു എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാർ ക്ഷേത്രം ദർശനം നടത്തി. കാന്തള്ളൂർ മഹാ ഭാഗവതസപ്താഹട്രസ്റ്റ് ചെയർമാൻ സംഗീത് കുമാറിനെ ക്ഷേത്രം നടയിൽ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ട്രസ്റ്റ് സെക്രട്ടറി ഡോക്ടർ രാമമൂർത്തി, ചെന്റിട്ട ഹരി സ്വാമി, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.