രാമായണ പാരായണ രംഗത്ത് ഏറെ പ്രാഗ ഭ്യം തെളിയിച്ചിട്ടുള്ളവർക്കായി തിരുവനന്തപുരം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം നൽകുന്ന ശ്രീ രാമായണ ആചാര്യ പുരസ്‌കാരം വട്ടപ്പാറ സോമ ശേഖരൻ നായർക്ക് ലഭിച്ചു.1111രൂപയും, ഫലകവും അടങ്ങുന്ന അവാർഡ് ഡിസംബർ 9ന് വൈകുന്നേരം 4മണിക്ക് പാളയത്തുള്ള വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.