കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ സ്‌കൂള്‍ വിദ്യാര്‍ഥി യു.എസില്‍ മരിച്ചു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി പ്രജോബ് ജെബാസ് ആണ് മരിച്ചത്.പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഫ്ലോറിഡയിലെ നാസ കേന്ദ്രം സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഒര്‍ലാൻഡോയിലെ താമസിച്ചിരുന്ന ഹോട്ടലിലെ നീന്തല്‍ കുളത്തില്‍ വീണു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ കഴിഞ്ഞത്. സ്കൂളില്‍ നിന്നുള്ള 60 സഹപാഠികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘത്തിനൊപ്പമാണ് പ്രജോബ് യു.എസില്‍ എത്തിയത്. പ്രജോബിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഒര്‍ലാൻഡോയില്‍ എത്തിയിരുന്നു. വര്‍ഷങ്ങളായി പ്രജോബ് ജെബാസിന്റെ കുടുംബം കുവൈത്തിലുണ്ട്.