ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍.മ​ല​യി​ന്‍​കീ​ഴ് കു​ള​ക്കോ​ട്ടു വ​ള​വി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ദി​ലീ​പി(27)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.നാ​ലും ര​ണ്ടും വ​യ​സു​ള്ള മ​ക്ക​ളു​ടെ മു​ന്നി​ലി​ട്ടാ​ണ് ദി​ലീ​പ് ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. ദി​ലീ​പ് ഭാ​ര്യ​യെ മ​ര്‍​ദി​ക്കു​ന്ന​ത് പ​തി​വാ​ണ്.ഞാ​യ​റാ​ഴ്ച​യും മ​ദ്യ​പി​ച്ചെ​ത്തി​യ ദി​ലീ​പ് ഭാ​ര്യ​യെ മ​ആ​ക്ര​മി​ച്ചു. യുവതിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തു​ട​ര്‍​ന്ന് ദി​ലീ​പ് ത​ന്നെ ദൃ​ശ്യ​ങ്ങ​ള്‍ സെ​ല്‍​ഫി​യാ​യി ഫോ​ണി​ല്‍ പ​ക​ര്‍​ത്തി.താ​ന്‍ ജോ​ലി​ക്ക് പോ​യാ​ണ് വാ​യ്പ അ​ട​യ്ക്കു​ന്ന​തെ​ന്നും മ​ക്ക​ളെ നോ​ക്കു​ന്ന​തെ​ന്നും ദി​ലീ​പ് ജോ​ലി​ക്ക് പോ​കി​ല്ലെ​ന്നും യു​വ​തി പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്.ത​ല​യി​ലും മു​ഖ​ത്തും മു​റി​വേ​റ്റ ആ​തി​ര ബ​ന്ധു​വി​നൊ​പ്പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് ദി​ലീ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ് എ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.അ​ഞ്ച് വ​ര്‍​ഷം മു​ന്‍​പാ​ണ് ഇ​രു​വ​രും പ്ര​ണ​യി​ച്ച്‌ വി​വാ​ഹം ക​ഴി​ച്ച​ത്. തു​ട​ര്‍​ന്ന് വാ​ട​ക വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ദി​ലീ​പ് മ​ദ്യ​പി​ച്ചെ​ത്തി ആ​തി​ര​യെ മ​ര്‍​ദി​ക്കു​ന്ന​ത് പ​തി​വാ​യ​തി​നാ​ല്‍ വീ​ട്ടു​ട​മ​ക​ള്‍ ഇ​വ​രെ മാ​റ്റു​ക പ​തി​വാ​ണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × five =