കോട്ടക്കൽ :കോട്ടക്കൽ നഗരസഭയിൽ ചെയർപേഴ്സൻ സ്ഥാനത്തേക്ക് മത്സരിച്ച ഡോക്ടർ അനീഷയെ പരാജയപ്പെടുയത്തി മുഹ്സിന പൂവൻമഠത്തിൽ ആണ് പുതിയ ചെയർപേഴ്സൻ.
ലീഗിലെ വിഭാഗീയതയെ തുടുർന്ന് നേരത്തെ ലീഗിന്റെ ചെയർ പേഴ്സനായിരുന്ന ബുഷ്‌റ ഷബീർ രാജിവെച്ചിരുന്നു. ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു പുതിയ തെരഞ്ഞെടുപ്പ് അടന്നത്.
32അംഗങ്ങളുള്ള കോട്ടക്കൽ നഗരസഭയിൽ മുസ്ലിം ലീഗിന് 20 അംഗങ്ങളാനുള്ളത് അതിൽ ഒരാൾ വോട്ടെടുപ്പിൽ നിന്നും മാറി നിന്നിരുന്നു ഒൻപത് എൽ ഡി എഫ് അംഗങ്ങളും രണ്ട് ബി ജെ പി അംഗങ്ങളുമാണുള്ളത്.
എൽ ഡി എഫിന്റെ 9അംഗങ്ങളും ലീഗിന്റെ 6കൌൺസിലർമാരുമാണ് മുഹ്‌സിനക്ക് വോട്ട് ചെയ്തത്.
മുമ്പ് വൈസ് ചെയർ പേഴ്സൻ ആയിരുന്ന പി പി ഉമർ. റാഷിദ്. റഫീഖ്. മുഹമ്മദലി.മുഹ്സിന. മറിയാമു എന്നിവരാണ് കൂറു മാറിയത്.
പുതിയ നേതൃ നിര കോട്ടക്കലിന്റെ വികസനം നടപ്പാക്കുമെന്ന് ഉറപ്പുള്ളതായി എൽ ഡി എഫ് കൌൺസിൽ അംഗം ടി കബീർ പറഞ്ഞു അത് കൊണ്ടാണ് ഇവരെ അനുകൂലിച്ചതെന്നും കബീർ കൂട്ടിച്ചേർത്തു.