മുംബൈ: എയര്‍കംപ്രഷര്‍ സ്വകാര്യ ഭാഗത്ത് തിരുകി കാറ്റടിച്ചതിനെത്തുടര്‍ന്ന് പതിനാറുകാരന് ദാരുണാന്ത്യം.സുഹൃത്ത് തമാശയ്ക്കായി ചെയ്ത പ്രവൃത്തിയാണ് കൗമാരക്കാരന്റെ ജീവനെടുത്തത്. യുവാവ് തമാശയ്ക്ക് എയര്‍കംപ്രഷര്‍ ഉപയോഗിച്ച് കാറ്റടിച്ചു കയറ്റിയതിന് പിന്നാലെ ആന്തരികാവയവങ്ങള്‍ തകര്‍ന്ന് മരണം സംഭവിക്കുക ആയിരുന്നു. പുണെയിലാണ് സംഭവം.16 -കാരനായ മോത്തിലാല്‍ ബാബുലാല്‍ സാഹുവാണ് മരിച്ചത്. സംഭവത്തില്‍ ബന്ധുകൂടിയായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 21- കാരനായ ധീരജ്‌സിങ്ങാണ് പിടിയിലായത്. ഇരുവരും മധ്യപ്രദേശിലെ ഉമാരിയ ജില്ലക്കാരാണ്. സുഹൃത്ത് എയര്‍കംപ്രഷര്‍ തിരുകി കാറ്റടിച്ചതോടെ മോത്തിലാല്‍ ബോധരഹിതനായി വീണു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങള്‍ തകര്‍ന്ന് മരണംസംഭവിക്കുകയായിരുന്നു.
പുണെ ഹഡപ്‌സര്‍ വ്യവസായ എസ്റ്റേറ്റിലെ ഭക്ഷ്യസംസ്‌കരണ യൂണിറ്റിലാണ് സംഭവംനടന്നത്. ഭക്ഷ്യസംസ്‌കരണ യൂണിറ്റിലെ ജീവനക്കാരനാണ് പിടിയിലായ ധീരജ്‌സിങ്. മരിച്ച മോത്തിലാലിന്റെ അമ്മാവനും ഇവിടെ ജോലിക്കാരനാണ്.