തിരുവനന്തപുരം : 2024ജനുവരി 6മുതൽ 12വരെ പുത്തരിക്കണ്ടം മൈതാനിയിൽ ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘ ഓഫീസിന്റെ ഉദ്ഘാടനം ശ്രീ കണ്ഡേ ശ്വരം എൻ എസ് എസ് ഹാളിന് സമീപം നടന്നു. ഹിന്ദു ധർമ്മ പരിഷത്ത് പ്രസിഡന്റ് എം. ഗോപാ ലിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉറമങ്കര അച്യുതഭാരതി സ്വാമിയാർ (ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ )ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു.