ഇടുക്കി: ഇടുക്കിയില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിനു പരിക്ക്. വണ്ടിപ്പെരിയാര്‍ സത്രത്തില്‍ താമസിക്കുന്ന കൃഷ്ണൻ കുട്ടിക്കാണ് പരിക്കേറ്റത്.പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ വനം വിഭവങ്ങള്‍ ശേഖരിക്കാൻ പോയപ്പോഴാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവര്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കൃഷ്ണൻ കുട്ടിയെ സത്രത്തിലെത്തിച്ചു.തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.