ഒമാനിലെ ദ്വീപില്‍ നീന്തുന്നതിനിടെ കൊല്ലം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കടപ്പാക്കട ഉളിയക്കോവില്‍ കോതേത്ത് കുളങ്ങര കിഴക്കതില്‍ ശശിധരന്റെയും ശോഭയുടെയും മകൻ ജിതിൻ (38) ആണ് മരിച്ചത്.ദുബായിലെ ഇലക്‌ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞ 2ന് ഒമാനിലെ മൊസാണ്ട ദ്വീപിനു സമീപമാണ് അപകടം.
ഖസബിനടുത്ത് ദിബ്ബയില്‍ ബോട്ടിങ്ങ് നടത്തിയശേഷം ദ്വീപിനു സമീപം നീന്തുന്നതിനിടെ ജിതിൻ മുങ്ങിത്താഴുകയായിരുന്നു. നാല് മാസം മുൻപാണു ജിതിൻ ദുബായില്‍ ജോലിക്കെത്തിയത്.