അബുദാബി: വിവിധ എമിറേറ്റുകളിൽ നിന്നായി 16 ടീമുകൾ മാറ്റുരച്ച ഫോക്കസ് പ്രീമിയർ ലീഗ് ഒന്നാം സീസണിന് സമാപനം. ആവേശഭരിതമായ കലാശപ്പോരാട്ടത്തിൽ ഈറ്റ് ആൻ്റ് ഡ്രൈവ് എഫ്.സി യെ പരാജയപ്പെടുത്തി ഒൺലി ഫ്രഷ് ലയൺസ് മുട്ടം, ഫോക്കസ് പ്രീമിയർ ലീഗ് – സി.എം.വി. ഗോൾഡൻ ജ്വല്ലറി ക്യാഷ് പ്രൈസും ചാമ്പ്യൻസ് ട്രോഫി യും കരസ്ഥമാക്കി. നിശ്ചിത സമയത്ത് സമനിലയിൽ അവസാനിച്ച കാലാശപ്പോരാട്ടത്തിന് പെനാൽറ്റി ഷൂട്ടൗട്ട് അന്തിമ വിധിയെഴുതി.
അബുദാബി ഹുദൈരിയാത്തിൽ വെച്ച് നടന്ന പ്രഥമ സീസൺ കളി നിലവാരം കൊണ്ടും സംഘാടന മികവ് കൊണ്ടും പൊതു പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി (ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി) നിർവ്വഹിച്ചു. നസീൽ എ.കെ.(ഫോക്കസ്- സി.ഇ.ഓ), സാദിഖ്(ഫോക്കസ് – സി.ഓ.ഓ), സാജിദ് (ഫോക്കസ്-സി.എഫ്.ഓ) തുടങ്ങിയവർ സന്നിഹിതരായിരുന്നു.