തിരുവനന്തപുരം : കെ പി പി നമ്പ്യാർ ഗ്ലോബൽ ലീഡർ ഷിപ്പ് അവാർഡ് എൻ ആർ അശോക് കുമാറിന്. കെൽട്രോണൊ രുമ അവാർഡ് കമ്മിറ്റി ചെയർമാൻ കെ പ്രദീപ്, ചീഫ് കൺവീനർ ഡി. മോഹനൻ, കെ അജിത് കുമാർ എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ ആണ് അവാർഡ് വിവരം അറിയിച്ചത്. വിവിധ മെട്രോ സ്റ്റേഷനുകളിലെ ഓട്ടോ മാറ്റിക് ഫയർ സിസ്റ്റം രൂപ കല്പന ചെയ്ത യാളാണ് അശോക് കുമാർ. ഡിസംബർ 17ന് വഴുതക്കാട് ഫ്രീ മേ സ ൺ സ് ഹാളിൽ വച്ചു നടക്കുന്ന കുടുംബ സംഗമ പരിപാടിയിൽ ഐ ബി എസ് കമ്പനി ചെയർമാൻ വി ജെ മാത്യൂസ് അവാർഡ് സമ്മാനിക്കും.