കുറ്റൂർ റെയിൽവേ അടിപ്പാത വീണ്ടും അടക്കുന്നു

തിരുവല്ല : എം സി റോഡിനെയും ടി കെ റോഡിനെ ബന്ധിപ്പിച്ച് തിരുവല്ലയുടെ ഔട്ടർ ബൈപാസ് ആയി ഉപയോഗിക്കുന്ന ഗതാഗത തിരക്കേറിയ കുറ്റൂർ – മനയ്ക്കച്ചിറ റോഡിലെ കുറ്റൂർ റെയിൽവേ അടിപ്പാത അറ്റകുറ്റപ്പണികൾക്കായി 10 ദിവസം പൂർണ്ണമായും അടച്ചിടും. പത്തനംതിട്ട ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും ആലപ്പുഴ ജില്ലകളിലേക്കുള്ള നിർമ്മാണ പ്രവർത്തികൾക്ക് ആവശ്യമായ മണ്ണും കല്ലുമടക്കമുള്ള സാമഗ്രികൾ കൊണ്ടുപോകുന്ന വലിയ ടോറസ് അടക്കമുള്ള വാഹനങ്ങൾ കൂടുതലും കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്. അറ്റകുറ്റപ്പണികൾക്കായി 2022 നവംബറിൽ ഒരു മാസക്കാലം ഈറോഡ് പൂർണമായി അടച്ചിരുന്നു. ഡിസംബർ 9നാണ് നിർമ്മാണം പൂർത്തീകരിച്ച് റോഡ് തുറന്നു കൊടുത്തത്. ഏതാനും നാളുകൾക്കു ശേഷം അടിപ്പാതയിൽ വലിയ കുഴികൾ രൂപപ്പെടുകയും റോഡിന് കുറുകെയുള്ള ഓടയ്ക്കു മുകളിൽ സ്ഥാപിച്ച ഇരുമ്പ് കവറേജ് തകരുകയും യാത്ര ദുഷ്കരമാവുകയും ചെയ്തിരുന്നു. ഒരുമാസം മുമ്പ് റോഡിലെ കുഴികളിൽ പണികൾ നടത്തിയെങ്കിലും ഓടയ്ക്ക് മുകളിലെ ഇരുമ്പ് കവറേജ് കൂടുതൽ തകർന്നത് വാഹന യാത്രക്കാർക്ക് അപകടവും ദുരിതവുംമാണ് ഉണ്ടാക്കിക്കൊണ്ടിരുന്നത്.
മികച്ച എൻജിനീയറിങ് വൈദഗ്ധ്യം ഉള്ള റെയിൽവേ നടത്തിയ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളിലെ പാകപ്പിഴ മൂലവും ഗതാഗത തിരക്കേറിയ ഈ റോഡ് ഇടയ്ക്കിടെ പൂർണമായി അടച്ചിടുന്നത് ഈ റോഡിന്റെ പ്രാധാന്യത്തെ തകർക്കാനാണെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ. രാജേഷ് ആരോപിച്ചു. ഈ മാസം അഞ്ചു മുതൽ 14 വരെയാണ് അറ്റകുറ്റ പണികൾക്കായി റോഡ് പൂർണമായും അടച്ചിടുന്നത്.
ഫോട്ടോ ക്യാപ്ഷൻ – കുറ്റൂർ റെയിൽവേ അടിപ്പാതയിൽ റോഡിന്റെ തകർന്ന ഭാഗത്ത് റെയിൽവേ അപകട ബോർഡ് സ്ഥാപിച്ചിരിക്കുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × five =