കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഇലക്‌ട്രോണിക്സ് കം ഫര്‍ണിച്ചര്‍ കടയിലുണ്ടായ തീപിടിത്തം; കുടുംബത്തിലെ ആറ് പേർ മരിച്ചു

ഫിറോസാബാദ്: അവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഇലക്‌ട്രോണിക്സ് ഫര്‍ണിച്ചര്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രഥമദൃഷ്ട്യാ, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിലേക്ക് നയിച്ചത്, കട മാത്രമല്ല, ഒന്നാം നിലയിലെ ഉടമകളുടെ വീടും കത്തിനശിച്ചതായി അവര്‍ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മരിച്ച ആറ് പേരില്‍ മൂന്ന് പേര്‍ കുട്ടികളാണെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് ആശിഷ് തിവാരി പറഞ്ഞു.ആഗ്ര, മെയിന്‍പുരി, ഇറ്റാ, ഫിറോസാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള 18 അഗ്നിശമന സേനാ വാഹനങ്ങളും 12 പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി അദ്ദേഹം പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen + 13 =