കിഴക്കേകോട്ടയിലും, പരിസര പ്രദേശങ്ങളിലും പഴകിയ കടല, പാനീ പൂരിവിൽപ്പന പൊടിപൂരംഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന ഇല്ല -പരാതി പെട്ടാൽ വില്പന ക്കാരുടെ “ഗുണ്ടായിസം

(അജിത് കുമാർ. ഡി )

തിരുവനന്തപുരം :- തലസ്ഥാന നഗരിയുടെ പല പ്രദേശങ്ങളിലും ഉന്തു വണ്ടികളിൽ പഴകിയ കടല, പാനീ പൂരിയുടെ വില്പന പൊടിപൂരം. വാങ്ങുന്നവർ ഇത്‌ സംബന്ധിച്ചു പരാതി ഉന്നയിക്കുക ആണെങ്കിൽ വിൽപ്പനക്കാരുടെ സിൽബന്തി കളുടെ വക ഗുണ്ടായിസവും അരങ്ങേറുന്നു. കിഴക്കേ കോട്ട,പാളയം, പട്ടം, കേശവ വദാസപുരം തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിൽ ആണ് വൈകുന്നേരം മുതൽ രാത്രി വരെ ഇത്തരം കച്ചവടം പൊടി പൊടിക്കുന്നത്. ഒരു പ്ലേറ്റ് മസാല ചേർത്തകടലക്ക് 30രൂപ മുതൽമുകളിലേക്കു വാങ്ങും. ഇതിൽ ചേർക്കുന്ന വസ്തുക്കൾ ആകട്ടെ ഒരാഴ്ചക്കുള്ളിൽ ഉണ്ടാക്കിയതും. ചൂടും, എരിവും കൂട്ടി വിൽക്കുന്നത് കാരണം വാങ്ങി കഴിക്കുന്നവർക്ക് അത്ര പെട്ടെന്ന് ഒന്നുംമനസിലാകില്ല. കൂടാതെ പാനി പൂരിയും, അതിന്റെ കൂടെ കൊടുക്കുന്ന കറി ക്കൂട്ടുകളുടെയും കാര്യം പറയേണ്ടതും ഇല്ല. ദിവസങ്ങളോളം പാചകം ചെയ്തു ഇടയ്ക്കിടെ ചൂടാക്കി വിൽക്കുകയാണ് ഇവരുടെ പരിപാടി. വിൽപ്പനക്കാർ മിക്കവാറും തമിഴ് നാട്ടുകാരും ബംഗാളികളും. മിക്ക വിൽപ്പനക്കാരുടെയും കൂട്ടത്തിൽ മദ്യപൻമാരും ഉള്ളത് പരാതി പറയാൻ ആരും നിൽക്കില്ല. ഭക്ഷ്യ സുരക്ഷ വകുപ്പ് ഇക്കാര്യങ്ങളിൽ ഉള്ള പരിശോധന നടത്താ താ ണ് ഇവരുടെ വിൽപ്പന കൂടാൻ കാരണം എന്നാണ് പൊതു ജന ങ്ങളുടെ അഭിപ്രായം ആയി ഉയർന്നു കേൾക്കുന്നത്. കിഴക്കേ കോട്ടയിൽ കടല വിൽക്കുന്നവരിൽ നിന്നും കടല ചുണ്ടൽ വാങ്ങി കഴിച്ച അമ്പല ദർശനത്തിന് എത്തിയ വീട്ടമ്മ അത് പഴകിയ താണെന്നുള്ള അഭിപ്രായം പറഞ്ഞത് വില്പന ക്കാരനെ ചൊ ടിപ്പിക്കുകയും, മദ്യപിച്ചിരുന്ന വില്പനക്കാരൻ അവരെ അസഭ്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ ഫോർട്ട്‌ പോലീസിന് നടപടി സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − 14 =