താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പട്ടാപ്പകല്‍ എട്ടംഗസംഘത്തിന്റെ ആക്രമണം. കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി.ചുരത്തില്‍ ഒമ്പതാംവളവിനു താഴെ ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവംപിന്നീട് കാറുമായി സംഘം കടന്നുകളഞ്ഞു.മൈസൂരില്‍നിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന കര്‍ണാടക മൈസൂര്‍ ലഷ്‌കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27)യാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍, വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇയാള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയത്.പോലീസില്‍ പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാൻ വൈകിയതെന്നാണ് വിശാലിന്റെ വിശദീകരണം.