തൃശ്ശൂര്‍: തൃശ്ശൂര്‍ കൈപ്പറമ്പില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശിനി 68 വയസ്സുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്.മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വഴക്കുണ്ടാക്കി സന്തോഷ് അമ്മയെ തലയ്ക്ക് വെട്ടുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കാര്യം പറഞ്ഞു. തലയ്ക്ക് വെട്ടേറ്റ ചന്ദ്രമതിയെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. എടക്കത്തൂരിലെ വാടകവീട്ടില്‍ ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. ചന്ദ്രമതിയും മകൻ സന്തോഷുമായിരുന്നു വീട്ടില്‍ താമസം. സന്തോഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്നയാളാണ് സന്തോഷ്.ഇന്നലെ മദ്യവുമായി വീട്ടിലെത്തിയ സന്തോഷ് മദ്യപിച്ച ശേഷം അമ്മയുമായി വഴക്കായി. വഴക്കിനൊടുവില്‍ വെട്ടുകത്തി എടുത്ത് തലയ്ക്കുവെട്ടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അമ്മയെ വെട്ടിയ കാര്യം പറഞ്ഞു.