തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്ത സഹാചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താൻ കേരളം. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും. കോവിഡ് പരിശോധനകള്‍ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പരിശോധന കൂടുതല്‍ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയര്‍ന്ന കോവിഡ് കണക്ക് എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.