ബംഗളൂരു: രാമനഗര കനകപുരയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകനായ തിമ്മപ്പ (60) കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവംബന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കിലെ വനമേഖലയില്‍നിന്ന് അല്ലിക്കരെദൊഡ്ഡി ഗ്രാമത്തിലേക്കിറങ്ങിയ പത്തോളം കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ നാശനഷ്ടം വരുത്തിയിരുന്നു. തിമ്മപ്പയുടെ വാഴത്തോട്ടത്തില്‍ ഒരു കാട്ടാന നിലയുറപ്പിച്ചിരുന്നു. ഇതറിയാതെ പുലര്‍ച്ച മൂന്നോടെ ഇയാള്‍ കൃഷിയിടത്തിലേക്ക് പോയപ്പോഴാണ് ആക്രമണം. പിന്നീട് തിമ്മപ്പയുടെ കുടുംബാംഗങ്ങള്‍ കൃഷിയിടത്തിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. കര്‍ഷകന്റെ തലക്കും നെഞ്ചിനും കാലിനും ഗുരുതര പരിക്കേറ്റിരുന്നു.