ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്.രാവിലെ പത്തുമണിയോടെയാകും തുറക്കുക എന്നും ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യമുണ്ടായാല്‍ തുറക്കാനാണ് തമിഴ്നാടിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138.40 അടിക്ക് മുകളിലെത്തിയിട്ടുണ്ട്. സെക്കൻഡില്‍ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ അറിയിപ്പ്. തീരുമാനം വന്നതിന് പിന്നാലെ പെരിയാറിന്റെ തീരത്തുളളവര്‍ക്ക് ജില്ല ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ പെരിയാറില്‍ വെളളം കുറവായതിനാല്‍ ആശങ്കപ്പെടേണ്ടസാഹചര്യം ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.