വയനാട്ടില്‍ മഴയെ തുടര്‍ന്ന് കനത്ത നാശം

കല്‍പ്പറ്റ: വയനാട്ടില്‍ മഴയെ തുടര്‍ന്ന് കനത്ത നാശം. ശക്തമായ മഴയിലും കാറ്റിലും 102.3 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്.ചൊവ്വാഴ്ച്ച വരെയുള്ള കണക്കാണിത്. 14.06 കോടിയുടെ നാശനഷ്ടങ്ങളാണ് ജില്ലയില്‍ കാലവര്‍ഷ കെടുതിയെ തുടര്‍ന്നുണ്ടായത്. 1374 കര്‍ഷകര്‍ക്ക് മഴയില്‍ കനത്ത നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത്തവണ കനത്ത മഴയാണ് വയനാട് ജില്ലയില്‍ ലഭിച്ചത്. വാഴ കര്‍ഷകരാണ് ഏറ്റവും നാശനഷ്ടം നേരിട്ടത്. 98.06 ഹെക്ടറിലെ 246587 വാഴകളാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. കുലച്ച വാഴകളും വന്‍ തോതില്‍ നശിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × three =