പത്തനംതിട്ട: പന്തളത്ത് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് കണ്ടെത്തി. ഇന്നലെയാണ് പന്തളം ബാലാശ്രമത്തിലെ അന്തേവാസികളും സ്കൂള്‍ വിദ്യാര്‍ത്ഥികളുമായ പെണ്‍കുട്ടികളെകാണാതായത്.പതിവ് പോലെ ബാലാശ്രമത്തില്‍ നിന്ന് രാവിലെ സ്കൂളിലേക്ക് പോയ കുട്ടികള്‍ സ്കൂളിലെത്തിയിരുന്നില്ല. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണിവര്‍. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
സംസ്ഥാനത്താകെ കുട്ടികള്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരത്ത് കുട്ടികളെ കണ്ടെത്തിയത്.