തിരുവനന്തപുരം : ക്ഷീര കർഷകർക്ക് പലിശ രഹിത വായ്പ്പാ പദ്ധതി, വിറ്റു വരവിലെ ഉത്പ്പന്ന വിഹിതം 25ശതമാനം ആയി വർധിപ്പിച്ചു കൊണ്ടുള്ള പുത്തൻ പദ്ധതി കളുമായി മിൽമ യുടെ പുതിയ ഭരണ സമിതി. ജനുവരി 1മുതൽ 150രൂപ കാലിത്തീറ്റ സബ്‌സിഡി, പാലിന്റെ ഗുണനിലവാരം കർശനമാക്കിയും, ആണ് പുത്തൻ പദ്ധതി കളുമായി മിൽമ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി തിരുവനന്തപുരം മേഖല യൂണിയൻ പുതുതായി ചുമതല ഏറ്റ ചെയർപേഴ്സൺ മണി വിശ്വനാഥ്, മിൽമ എം ഡി ഡോക്ടർ മുരളി, ഭരണസമിതി അംഗങ്ങൾ വി എസ് പദ്മകുമാർ, കെ ആർ മോഹനൻ പിള്ള, മുണ്ടപ്പള്ളി തോമസ്, വാസുദേവൻ ഉണ്ണി, തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. മിൽമ ഇപ്പോൾ വളരെ നല്ലരീതിയിൽ ലാഭം ഉണ്ടാക്കിയിട്ടുണ്ട്. ക്ഷീര കർഷകരെ പരമാവധി സഹായിക്കുക എന്നുള്ളതാണ് മിൽമ ചെയ്യുന്നത്.