തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറി യേറ്റു മാർച്ചും, ധർണ്ണയും നടത്തും.ഉദ്ഘാടനം എം എൽ എ കടകം പള്ളി സുരേന്ദ്രൻ നിർവഹിക്കും.2011ന് മുൻപ് വിരമിച്ചവർക്ക് പരിശീലന കാലം സർവീസ് ആയി പരിഗണിക്കുക, ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥർക്ക് നിഷേധിക്കപ്പെട്ട ഒൻപതാം ശമ്പളകമ്മിഷന്റെ നാലാം ഗ്രേഡ് കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച്. വി ജെ ടി ഹാളിന് മുന്നിൽ നിന്നും രാവിലെ 11മണിക്ക് മാർച്ച് തുടങ്ങും. ആയിരക്കണക്കിന് ആൾക്കാർ മാർച്ചിൽ പങ്കെടുക്കും എന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. രാജൻ, അനിൽ തമ്പി, വി. ബാബുരാജ് തുടങ്ങിയ നേതാക്കൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.