നെടുമങ്ങാട് നഗരസഭ അനധികൃത നിർമാണം നിർത്തി വക്കണം എന്നാവശ്യ പെട്ടു എസ് യൂ ടി അധികൃതർക്ക് നൽകിയ നോട്ടീസ്
തിരുവനന്തപുരം : നെടുമങ്ങാട് നഗര സഭയുടെ ഉത്തരവിന് പുല്ലു വില കല്പിച്ചു നെടുമങ്ങാട് എസ് യൂ ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസ് എന്ന സ്ഥാപനവളപ്പിൽ അനധികൃത കെട്ടിട നിർമ്മാണം പൊടി പൊടിക്കുന്നതായി ആക്ഷേപം. ഇത്തരം അനധികൃത കെട്ടിട നിർമാണത്തിന് നഗര സഭ യുടെ അനുമതി ഇല്ലന്നുള്ളതും, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വക്കണം എന്നുള്ള നോട്ടീസ് ബന്ധപെട്ടവർക്ക് നൽകി എങ്കിലും അതൊന്നും വക വക്കാതെ അനധികൃത നിർമ്മാണം പൊടി
പൊടിക്കുകയാണ്.അതിനകത്തു നിർമിച്ചിട്ടുള്ള പല കെട്ടിടങ്ങൾക്കും അനധികൃത നിർമാണം ആയതിനാൽ കെട്ടിട നികുതി നഗരസഭക്കു നിശ്ചയിക്കാൻആകാത്ത അവസ്ഥ യിലാണ് കാര്യങ്ങളുടെ പോക്ക്.വൻ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ സ്ഥാ പിക്കേണ്ട മാലിന്യ സംസ്കരണ പ്ലാന്റ്ഇത് വരെ നിർമ്മിക്കാത്തത് ഏറെ ഗുരുതരമായ വീഴ്ചയിൽ ഒന്ന് മാത്രമാണ്. എന്തിനേറെ ഇത്തരം കെട്ടിട സമു ച്ചയങ്ങൾ നിർമ്മിക്കുമ്പോൾ സ്ഥല പരിധി ക്കുള്ളിലെ ഫയർ ഫോഴ്സ് അധികൃതരുടെ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണം എന്ന് നിയമം ഉണ്ട്. കോളേജ് കോമ്പൗണ്ടിൽ ഉള്ളിൽ ഏതെങ്കിലും അത്യാഹിതം ഉണ്ടായാൽ ഫയർ എൻജിനു അപകടം നടന്ന കെട്ടിട പരിസരത്ത് എത്തിച്ചേരാൻ ഉള്ള ക്രമം പ്രകാരം ആണ് കെട്ടിട സമുച്ചയം നിർമിക്കേണ്ടത്. കെട്ടിട നിർമാണ ശേഷം ഫയർ ഫോഴ്സ് പരിശോധന നടത്തി നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് കൂടി അധികൃതർക്ക് സമർപ്പിച്ചെങ്കിൽ മാത്രമേ കെട്ടിടം പൂർണ്ണ തോതിൽ പ്രവർത്തിക്കാൻ പറ്റുകയുള്ളു. എന്നാൽ ഇവിടെ നിർമിച്ചികൊണ്ടിരിക്കുന്ന പല കെട്ടിടങ്ങളും ഇത്തരം സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ്. വലിയൊരു അപകടം ഉണ്ടായാൽ ഫയർ എൻജിനു അകത്തു കയറുവാൻ പോലും കഴിയാത്ത ഇടങ്ങളാണ് ഇവിടുള്ളത്. ബന്ധ പെട്ട അധികൃതർ അനധികൃത കെട്ടിട നിർമാണം നിർത്തി വക്കണം എന്നും, നികുതി ഇടാക്കുന്നതിനുസമാനമായ നിയമങ്ങൾ പ്രകാരം ഉള്ള പേപ്പറുകൾ ഹാജരാക്കണം എന്ന് കെട്ടിടം ഉടമസ്ഥർക്കു നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും അതെല്ലാം വെറും കടലാസ് പേപ്പറുകൾ കണക്കെ ചവറ്റു കൊട്ടയിൽ ഇടുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സർക്കാർ സംവിധാന ങ്ങളെ നോക്ക് കു ത്തി യാക്കിപ്രവർത്തിക്കുന്ന ഇത്തരം സംവിധാന ങ്ങൾക്കെതിരെ അടിയന്തിര നടപടികൾ കൈക്കൊള്ളണം എന്നുള്ള ആവശ്യം പൊതുജന ങ്ങൾക്കിടയിൽ നിന്നും ഉയർന്നിരിക്കുകയാണ്. നിയമം പാലിക്കാൻ ഏവർക്കും ഒരേ അധികാരവും, കർത്തവ്യവും ഉണ്ട്. അത് പണ്ഡിതനായാലും, പാമരനായാലും, ഭരണകർത്താക്കൾ ആയാലും, തുല്യ അവകാശം ഉണ്ട്. അല്ലാതെ ഇത്തരം സംവിധാനങ്ങളെ നോക്കുകുത്തികൾ ആക്കി ഇവിടെ നടക്കുന്ന ഇത്തരം അനീതികളെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നത് ഒരിക്കലും നീതീ കരിക്കാനാകില്ല.