കണ്ണനല്ലൂര്‍: ഫുട്ബോള്‍ കളിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട് കയറി അക്രമം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി കണ്ണനല്ലൂര്‍ പൊലീസിന്‍റെ പിടിയിലായി.കേസിലെ ഒന്നാം പ്രതി നെടുമ്പന മുട്ടയ്ക്കാവ് അര്‍ഷാദ് മൻസിലില്‍ ഉമറുല്‍ ഫറൂഖ് (24) ആണ് പിടിയിലായത്. മുട്ടയ്ക്കാവ് ആല്‍ഫിയ മൻസിലില്‍ സിദ്ദിഖിെനയും കുടുംബത്തെയുമാണ് ഇയാളും മറ്റുള്ളവരും ചേര്‍ന്ന് ആയുധങ്ങളുമായി വീട്ടില്‍ കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഉമറുല്‍ ഫറൂഖും സിദ്ദിഖിന്‍റെ മകൻ സെയ്ദലിയും തമ്മില്‍ ഫുട്ബാള്‍ കളിക്കിടയില്‍ തര്‍ക്കം ഉണ്ടാവുകയും അതുസംബന്ധിച്ച് സിദ്ദീഖ് ഉമറുല്‍ ഫറൂഖിനോട് ചോദിക്കുകയും ചെയ്ത വിരോധമാണ് പിന്നീട് അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ പ്രതിയുടെ മാതാപിതാക്കളായ നബീസത്ത് (47), ഷാജഹാൻ (56), സഹോദരൻ അര്‍ഷാദ് (26) എന്നിവരെ കേസില്‍ നേരത്തേ അറസ്റ്റ് ചെയ്യ്തിരുന്നു.